( February 23,1970 to February 23,2025 )
മുന്നേ പറന്നകന്ന യുവ പണ്ഡിതൻ
ഹൃദയത്തിൽ തട്ടുന്ന ആത്മീയ ഉപദേശങ്ങൾ നൽകുന്ന വാഗ്മിയും ആധികാരികമായ മതാധ്യാപനത്തിന് നേതൃത്വം നൽകുന്ന മുദരിസും ലളിതമായ ജീവിതവും ആത്മീയ ചിട്ടയും ഉന്നതന്മാരായ ഉസ്താദുമാരുടെ ആത്മീയ സംതൃപ്തിയും ഒക്കെ സൗഭാഗ്യമായി ലഭിച്ച യുവ പണ്ഡിതനും പ്രഭാഷകനുമായിരുന്നു ബഹുമാനപ്പെട്ട മസ്ഊദ് സഖാഫി ഗൂഡല്ലൂർ. കർമ വഴിയിൽ സജീവമായ കാലത്ത് തന്നെ അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.
നൂറുകണക്കിന് പാതിരാവുകൾ ആത്മീയ ഉപദേശം കൊണ്ടും പ്രാർഥന കൊണ്ടും സമ്പന്നമാക്കുകയും ആയിരക്കണക്കിനാളുകളുടെ ഹൃദയങ്ങളിൽ ആത്മീയ വിചാരം ഉണർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ കർമങ്ങളെല്ലാം അല്ലാഹു സ്വീകരിക്കട്ടെ! പകരക്കാരായ ആലിമീങ്ങളെ ഈ സമുദായത്തിന് അല്ലാഹു സമ്മാനിക്കട്ടെ!
പരിശുദ്ധ ഖുർആൻ ചെറുപ്പത്തിൽ തന്നെ ഹൃദ്യസ്ഥമാക്കുകയും അതിനെ കൃത്യമായി ഓർമയോടെ പരിപാലിക്കുകയും ചെയ്ത ഒരു ഹാഫിള് കൂടിയായിരുന്നു അദ്ദേഹം. സഹവസിച്ചവർക്കൊക്കെ നല്ലതുമാത്രം പറയാനുള്ള അവസ്ഥയിൽ യാത്രയാവാൻ കഴിയുക എന്നത് വലിയ സൗഭാഗ്യമാണ്. കഴിഞ്ഞ രാത്രിയിലും പ്രഭാഷണം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ അദ്ദേഹം ഇന്നും കാസർഗോഡ് ജില്ലയിൽ ഒരു പ്രഭാഷണത്തിന് വേണ്ടി പോകാൻ കരുതിയിരുന്നവരായിരുന്നു. അതിനിടയിലാണ് അദ്ദേഹ
അള്ളാഹു മഗ്ഫിറത് നൽകട്ടെ